കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത

ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായതോ, അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് പതിനൊന്ന് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാഹചര്യം ശക്തിപ്പെടുകയാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്താൽ കേരളത്തിൽ മൺസൂൺ കാറ്റിൻ്റെ വേഗവും കാലവർഷത്തിൻ്റെ ശക്തിയും വർധിക്കുമെന്ന് മുന്നറിയിപ്പും നൽകുന്നു. 

Share via
Copy link
Powered by Social Snap