കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ കർശന പരിശോധന

തിരുവനന്തപുരം : കൊവിഡ് റ്റി.പി.ആർ നിരക്ക് കുറയാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും കർശനമായി പരിശോധിച്ചു തുടങ്ങി. ഇടുക്കി, തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാനപരിശോധന.

ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിലാണ് പരിശോധന. പൊലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതരാണ് സംയുക്ത പരിശോധന നടത്തുന്നത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു തവണ വാക്സിൻ എടുത്തതിന്റെ  സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു. പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും ഇതേ തരത്തിൽ തമിഴ്‌നാട് പരിശോധന തുടങ്ങിയിട്ടുണ്ട്. 

പാലക്കാട് വാളയാർ ചെക്പോസ്റ്റിൽ കർശന പരിശോധന അഞ്ചാം തിയതി മുതലാണ്. നിലവിൽ ആർടിപിസിആർ പരിശോധന ഫലം ഇല്ലാത്തവരുടെ ശരീര താപനില നോക്കും. ഉയർന്ന താപനില ഉള്ളവരെ ചെക്പോസ്റ്റിൽ വച്ച് കൊവിഡ് പരിശോധനക്ക് വിധേയമാക്കും. അഞ്ചാം തീയതിക്ക് ശേഷം ആർടിപിസിആർ ഫലം ഇല്ലാതെ എത്തുന്നവരെ തിരികെ അയക്കുമെന്നാണ് തമിഴ്‌നാട് പൊലീസ് അറിയിച്ചിട്ടുള്ളത്.

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കിറ്റില്ലാതെ കേരളത്തിൽ നിന്ന് എത്തുന്നവരെ കൊവിഡ് സെൻ്ററിലേക്ക് മാറ്റുമെന്ന് കർണാടകം അറിയിച്ചു. മലയാളികൾക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീൻ നിർബന്ധമാക്കും. നെഗറ്റീവ് പരിശോധനാഫലം വരാതെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ല. ബംഗളുരു റെയിൽവേ സ്റ്റേഷനിലടക്കം കൂടുതൽ പരിശോധനാസംഘത്തെ അധികൃതർ വിന്യസിച്ചിട്ടുണ്ട്.

Share via
Copy link
Powered by Social Snap