കേശുവായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; കൂടെ അനുശ്രീ

ദിലീപും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ പുരോഗമിക്കുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്  സജീവ് പാഴൂർ തിരക്കഥയെഴുതി ചിത്രം നാഥ് ഗ്രൂപ്പ്‌ നിർമിക്കുന്നു. ഛായാഗ്രഹണം അനിൽ നായർ. നാദിർഷ തന്നെ സംഗീതം ചെയ്യുന്ന  ചിത്രത്തിന് വരികൾ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റർ സാജൻ.

സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, അനുശ്രീ, വെെഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Share via
Copy link
Powered by Social Snap