കൈത്തറി ദിനത്തിൽ സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്ത് ബോളിവുഡ്

ദേശീയ കൈത്തറി ദിനമാണ് ഇന്ന്. ഇന്ത്യൻ നിർമിത കൈത്തറി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ദിനം. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനി ഹാൻഡ്ലൂം സാരിയും മാസ്കും ധരിച്ചാണ് ദിനം ആഘോഷിച്ചത്. ഒപ്പം ഏറ്റവും ഇഷ്ടപ്പെട്ട കൈത്തറി വസ്ത്രത്തിന്റെ ഫോട്ടോ പങ്കുവെയ്ക്കാനും സ്മൃതി ഇറാനി ആവശ്യപ്പെട്ടു.’കൈത്തറിക്ക് നമ്മുടെ ദൈനംദിന ജീവിതത്തെയും ചുറ്റുപാടുകളെയും പല തരത്തിൽ സമ്പന്നമാക്കാൻ കഴിയും- വസ്ത്രങ്ങളും മാസ്കുകളും മുതൽ അലങ്കാരങ്ങൾ വരെ.. കൈകൊണ്ട് നിർമിച്ചവയെ വീട്ടിൽ കൊണ്ടുവരാം. ഇന്ത്യയുടെ പാരമ്പര്യം ആഘോഷിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു, നിങ്ങളോ? നെയ്ത്തുകാർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായി നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൈത്തറി വസ്ത്രത്തിന്റെ ഫോട്ടോ പങ്കുവെയ്ക്കൂ’ എന്ന് പറഞ്ഞാണ് കൈത്തറി സാരിയും മാസ്കും ധരിച്ചുള്ള ഫോട്ടോ സ്മൃതി ഇറാനി ട്വിറ്ററിലും ഇൻസ്റ്റ​ഗ്രാമിലും പങ്കുവെച്ചത്.പിന്നാലെ നടിമാരായ പ്രിയങ്ക ചോപ്ര, വിദ്യാബാലൻ, ജാൻവി കപൂർ തുടങ്ങിയവർ കൈത്തറി വസ്ത്രം ധരിച്ചുനിൽക്കുന്ന ഫോട്ടോ ഷെയർ ചെയ്തു. ഇന്ത്യൻ കൈത്തറി ഏറെ സവിശേഷവും വൈദ​ഗ്ധ്യം നിറഞ്ഞതുമാണ്, നമ്മുടെ നെയ്ത്തുകാർക്കും കരകൗശല കലാകാരന്മാർക്കും പിന്തുണ നൽകാം- പ്രിയങ്ക ചോപ്ര ഫോട്ടോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.വൈദ​ഗ്ധ്യത്തിലും സർ​ഗാത്മകതയിലും ലോകത്തിൽ തന്നെ ഏറ്റവും മികച്ചുനിൽക്കുന്നു നമ്മുടെ നെയ്ത്ത് തൊഴിലാളികളെന്ന് ജാൻവി കപൂർ അഭിപ്രായപ്പെട്ടു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൈത്തറി സാരി ധരിച്ചുള്ള ചിത്രം പങ്കുവെച്ചു.ഈ പ്രതിസന്ധി ഘട്ടത്തിൽ കൈത്തി വസ്ത്രങ്ങൾ വാങ്ങി ധരിച്ച് നെയ്ത്ത് തൊഴിലാളികളോടുള്ള പിന്തുണ പ്രഖ്യാപിക്കാം, ഇന്ത്യയുടെ കൈത്തറി പാരമ്പര്യം നിലനിർത്താം എന്നാണ് വിദ്യാ ബാലൻ പറഞ്ഞത്.

നമ്മൾ ധരിക്കാൻ കൈത്തറി തെരഞ്ഞെടുക്കുമ്പോൾ പാവപ്പെട്ട നെയ്ത്ത് തൊഴിലാളികളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയാണെന്ന് കങ്കണ റണാവത്ത് വ്യക്തമാക്കി.

Share via
Copy link
Powered by Social Snap