കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിലെ ഇന്ധനവിലക്ക് നീക്കി; എയര് ഇന്ത്യക്ക് ആശ്വാസം

ന്യൂഡൽഹി: കൊച്ചിയടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യക്ക് ഏർപ്പെടുത്തിയിരുന്ന ഇന്ധനവിലക്ക് പിൻവലിച്ചു. വൻ കുടിശ്ശിക വരുത്തിയതിനെ തുടർന്നായിരുന്നു ഈ വിമാനത്താവളങ്ങളിൽ‌ വച്ച് ഇന്ധനം നൽകുന്നത് നിർത്തിവയ്ക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചത്. ശനിയാഴ്ച വൈകുന്നേരം തന്നെ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഇന്ധനം വിതരണം ചെയ്തു തുടങ്ങിയെന്നും ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 

മധ്യസ്ഥ ചർച്ചകൾക്കായി കേന്ദ്രസർക്കാർ മുൻകൈയെടുത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന നിലപാട് തത്ക്കാലത്തേക്ക് മരവിപ്പിക്കാൻ എണ്ണക്കമ്പനികൾ തീരുമാനമെടുത്തത്. എണ്ണക്കമ്പനികൾക്ക് എയർ ഇന്ത്യ 4,500 കോടി രൂപ നൽകാനുണ്ട്. കുടിശ്ശികയിലേക്ക് പ്രതിമാസം 100 കോടി രൂപ വീതം നൽകാമെന്ന ധാരണയിലെത്തിയതോടെയാണ് വിലക്ക് നീക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചത്.

ഓഗസ്റ്റ് 22നാണ് എയർ ഇന്ത്യക്ക് ഇന്ധനം നൽകേണ്ടെന്ന നിലപാട് എണ്ണക്കമ്പനികൾ സംയുക്തമായി കൈക്കൊണ്ടത്. ഇതു നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന എയർ ഇന്ത്യക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പുനെ, റാഞ്ചി, പട്ന, മൊഹാലി, കൊച്ചി, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലായിരുന്നു ഇന്ധനവിലക്ക് ഏർപ്പെടുത്തിയിരുന്നത്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap