കൊച്ചി കോർപ്പറേഷൻ റോഡുകൾക്ക് 7 കോടി; ജി. സുധാകരൻ

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ 15 കിലോമീറ്റര്‍ റോഡുകള്‍ നന്നാക്കാന്‍ ഏഴുകോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. മഴ കഴിഞ്ഞാലുടന്‍ അറ്റകുറ്റപ്പണി തുടങ്ങും. മെട്രൊയുടെ പോലും പല റോഡുകളും പൊളിഞ്ഞു കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കുണ്ടന്നൂര്‍ മേല്‍പ്പാലം പണി പൂര്‍ത്തിയാകാന്‍ എഴുമാസമെടുക്കുമെന്ന്  മന്ത്രി വ്യക്തമാക്കി.

അടുത്ത മാര്‍ച്ചിനകം പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേല്‍പ്പാലം പണി നടക്കുന്നിടത്ത്  മിനുസമുള്ള റോഡ് പാടില്ല. എന്നിട്ടും ടൈല്‍ വിരിച്ച് ഗതാഗതം സുഗമമാക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കുണ്ടന്നൂരില്‍ പറഞ്ഞു.

അതേസമയം കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദി പിഡബ്ല്യുഡി അല്ലെന്ന് മന്ത്രി പറഞ്ഞു. ഗതാഗതം നിയന്ത്രിക്കേണ്ടത് പൊലീസും കലക്ടറുമാണ്. പിഡ്ലബ്യൂഡിക്ക് നിര്‍മാണജോലി മാത്രമേ നോക്കാനാകൂ. 

Leave a Reply

Your email address will not be published.