കൊണ്ടോട്ടിയിൽ രണ്ട് കൗൺസിലർമാർക്ക് കോവിഡ്; എം.എൽ.എ. ക്വാറന്റീനിൽ

മലപ്പുറം: കൊണ്ടോട്ടി നഗരസഭയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാളുമായി അടുത്തിടപഴകിയ ടി.വി. ഇബ്രാഹീം എം.എൽ.എ.യും 11 കൗൺസിലർമാരും നിരീക്ഷണത്തിൽ പോയി. എട്ടുദിവസത്തേക്ക് ക്വാറന്റീനിൽ പോകുന്നതായി എം.എൽ.എ. അറിയിച്ചു.

കൊണ്ടോട്ടി മത്സ്യമാർക്കറ്റിലെ എട്ട് തൊഴിലാളികൾക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ എം.എൽ.എ.ക്കൊപ്പം പങ്കെടുത്ത കൗൺസിലർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 13 കൗൺസിലർമാർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കുപുറമേ നഗരസഭാ സെക്രട്ടറിയും ആരോഗ്യവകുപ്പ് ജീവനക്കാരും നിരീക്ഷണത്തിലാണ്.

നിലമ്പൂർ കണ്ടെയ്ൻമെന്റ് സോൺ

നിലമ്പൂർ നഗരസഭ മുഴുവനായും കണ്ടെയ്‌ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. 21-നാണ് ചന്തക്കുന്ന് മാർക്കറ്റിലെ മത്സ്യതൊഴിലാളികളിൽ കോവിഡ് കണ്ടെത്തിയത്.

Share via
Copy link
Powered by Social Snap