കൊറോണ പ്രതിസന്ധി തുടർന്ന് വിസ്താര 40 ശതമാനത്തോളം ജീവനക്കാരുടെ ഡിസംബർ വരെയുള്ള ശമ്പളം വെട്ടിക്കുറച്ചു

ന്യൂഡൽഹി : കൊറോണ വൈറസ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിസ്താര എയർലൈൻസ് ഈ വർഷം ഡിസംബർ വരെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കുന്നു. 40 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളത്തിന്റെ അഞ്ച് മുതൽ 20 ശതമാനം വരെയാണ് വെട്ടിക്കുറയ്‌ക്കുക. വിസ്താര സിഇഒ ലെസ്ലി തംഗിന്റേതാണ് പ്രഖ്യാപനം. ഫുൾ-സർവീസ് കാരിയറിൽ 4,000 ത്തിലധികം ജീവനക്കാരുണ്ട്. 2020 ജൂലൈ 1 മുതൽ ഡിസംബർ 31 വരെയാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കുക. പൈലറ്റുമാർ ഒഴികെയുള്ള ജീവനക്കാരുടെ പ്രതിമാസ ശമ്പളം കുറയ്‌ക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും. ലെവൽ 5, ലെവൽ 4 ജീവനക്കാരുടെ ശമ്പളത്തിന്റെ 15 ശതമാനവും ലെവൽ 3, ലെവൽ 2 ജീവനക്കാരുടെയും ലെവൽ 1സി-യിലെ ലൈസൻസുള്ള എഞ്ചിനീയർമാരുടെയും ശമ്പളത്തിന്റെ 10 ശതമാനവും പ്രതിമാസ സിടിസി 50,000 അല്ലെങ്കിൽ അതിന് തുല്യമായതോ ആയ ലെവൽ 1 ജീവനക്കാരുടെ ശമ്പളത്തിന്റെ 5 ശതമാനവുമാണ് വെട്ടിക്കുറയ്‌ക്കുക. വിസ്‌താര സിഇഒ ലെസ്ലി തംഗ് ഇമെയിൽ വഴിയാണ് ജീവനക്കാരെ ഈ കാര്യം അറിയിച്ചത്. പൈലറ്റുമാരെ സംബന്ധിച്ചിടത്തോളം, അവരുടെ 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള പ്രതിമാസ ബേസ് ഫ്ലൈയിംഗ് അലവൻസ് 20 മണിക്കൂറായി കുറയ്‌ക്കും. മാത്രമല്ല ചില വിഭാഗങ്ങളിൽ പരിശീലനം നൽകുന്ന പൈലറ്റുമാരുടെയും അലവൻസുകൾ ക്രമീകരിക്കുന്നതായിരിക്കുമെന്നും ലെസ്ലി തംഗ് പറഞ്ഞു. ഏപ്രിൽ വരെ വിസ്താരയുടെ പൈലറ്റുമാർക്ക് ശമ്പളത്തിന്റെ ഒരു നിശ്ചിത ഘടകമായ ബേസ് ഫ്ലൈയിംഗ് അലവൻസ് പ്രതിമാസം 70 മണിക്കൂറാണ് ലഭിച്ചിരുന്നത്. നേരത്തെ മെയ്‌ ജൂൺ മാസങ്ങളിൽ (പ്രതിമാസം നാല് ദിവസം വരെ) മുതിർന്ന ഉദ്യോഗസ്ഥരോട് ശമ്പളമില്ലാത്ത (എൽ‌ഡബ്ല്യുപി) നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ വിസ്താര എയർലൈൻസ് പറഞ്ഞിരുന്നു. അതേസമയം ഏപ്രിൽ മാസത്തിൽ ആറ് ദിവസം വരെ നിർബന്ധിത എൽ‌ഡബ്ല്യുപിയിൽ പ്രവേശിക്കാനാണ് മുതിർന്ന ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 നാണ് ഇന്ത്യ ആഭ്യന്തര യാത്രാ സർവീസ് പുനരാരംഭിച്ചത്

You may have missed

Share via
Copy link
Powered by Social Snap