കൊറോണ വൈറസ്; പത്തനംതിട്ടയിൽ 16 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസിനെതിരെ പ്രതിരോധവും മുന്‍കരുതലും ശക്തിപ്പെടുത്തി പത്തനംതിട്ട ജില്ല. ചൈനയില്‍ നിന്നെത്തിയ 16പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ടെന്ന് ഡി.എം.ഒ. പറഞ്ഞു. 

നിരീക്ഷണത്തിലുള്ള പതിനാറ് പേരില്‍ ഒരാള്‍ക്ക് ചെറിയപനി ഉണ്ടായിരുന്നെങ്കിലും ആന്റിബയോട്ടിക് നല്‍കിയതോടെ അതുഭേദമായി. ആരിലും ഒരുതരത്തിലുള്ള വൈറസ്ബാധലക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ആരോഗ്യവകുപ്പ് ജില്ലയില്‍ രണ്ട് എസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവയാണവ. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ നേരിട്ടും, ആരോഗ്യവകുപ്പ് ഫോണിലുമാണ് നിരീക്ഷണത്തിലുള്ള പതിനാറുപേരുമായും നിരന്തരം  ആശയവിനിമയം നടത്തുന്നത്.

Leave a Reply

Your email address will not be published.