കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ; കുരുതി ടൈറ്റിൽ പോസ്റ്റർ

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കുരുതി. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം നിര്‍മിക്കുന്നത് സുപ്രിയ മേനോനാണ്. ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ.  ഡിസംബര്‍ 9ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

പൃഥ്വിരാജിന് പുറമേ ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വന്‍താരനിരയും ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്.

അനിഷ്‌ പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്. അഖിലേഷ്‌ മോഹൻ എഡിറ്റിംഗും ഗോകുൽ ദാസ്‌ പ്രൊജക്റ്റ്‌ ഡിസൈനും നിർവഹിക്കുന്നു. ‘കോള്‍ഡ് കേസ്’ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Share via
Copy link
Powered by Social Snap