കൊവാക്സിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല

ന്യൂഡൽഹി: കൊവിഡിനെതിരെ ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല. കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ഓക്യുജെൻ എന്ന കമ്പനിയാണ് എഫ് ഡിഎ സമീപിച്ചത്. എന്നാൽ ഈ അപേക്ഷ തള്ളുകയായിരുന്നു. ഇതോടെ ഇനി പൂർണ്ണ ഉപയോഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്ന് ഓക്യുജെൻ കമ്പനി പറഞ്ഞു.

പൂർണ്ണ അനുമതിക്കായി കൊവാക്‌സിൻ ഒരിക്കൽ കൂടി ട്രയൽ നടത്തേണ്ടി വരുമെന്നാണ് വിവരം. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഓക്യുജെൻ കമ്പനിക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി കഴിഞ്ഞു. വൈകി ആണെങ്കിലും കൊവാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് ഓക്യുജെൻ  മേധാവികളുടെ പ്രതീക്ഷ.

Share via
Copy link
Powered by Social Snap