കൊവിഡിന് പിന്നാലെ പ്രളയഭീതിയില് കേരളം ; മൂന്നാറില് 15 മൃതദേഹങ്ങള് കണ്ടെടുത്തു, തിരച്ചില് തുടരന്നു

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയത്തില്‍ കേരളത്തില്‍ വീണ്ടും പ്രളയ ഭീതി. രണ്ടു ദിവസം കൊണ്ട് വീണ്ടും മലയാളിയെ പ്രളയഭീതിയില്‍ ആഴ്ത്തിയിരിക്കുയാണ് ന്യൂനമര്‍ദം. സാധാരണ ലഭിക്കുന്ന മടയിലും താഴ്ന്നിരുന്ന കള്ളകര്‍ക്കിടകം വലിയ ഭീതി ഉയത്തിയിരിക്കുകയാണ്. കൊവിഡ് ക്‌ളസ്റ്ററുകള്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പല മേഖലകളിലും മഴതകര്‍ത്തു പെയ്യുകയാണ്.

 മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും മൂലമാണ് പല നദികളിലും ജലനിരപ്പ് ഉയരുന്നത്.  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിലേക്ക് കേരളത്തിനു മുകളിലൂടെ കടന്നുപോകുന്ന കനത്ത കാര്‍മേഘം  പെയ്തിറങ്ങുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തിപ്പോള്‍. 2018, 2019 വര്‍ഷങ്ങളിലെ അതേ രീതിയിലാണ് ഇത്തവണയും പ്രളയമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.  10 സെന്റീമീറ്ററിനു മുകളിലുള്ളതെല്ലാം കൈവിട്ട മഴയാണെന്നു പറയാം. ഇത്തരം അതിതീവ്ര മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന മലമണ്ണ് ഇടിഞ്ഞാണ് ഉരുള്‍പൊട്ടലും നദികളില്‍ പ്രളയവും രൂപമെടുക്കുന്നത്. അതാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ദൃശ്യമാവുന്നത്.

 രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർ 15 ആയി ഉയർന്നു. അമ്പതിലേറെ പേർ ഇനിയും മണ്ണിനടിയിൽ ഉണ്ടെന്നാണു നിഗമനം. കനത്ത മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഇവിടേക്ക് എത്താനുള്ള പാലം ഒലിച്ചുപോയതും രക്ഷാപ്രവർത്തനത്തിന് തടസമായി. ഒലിച്ചുപോയ പെരിയവര പാലം പുനർ നിർമിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പാലത്തിലൂടെ ആംബുലൻസുകൾ അടക്കം വാഹനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാനായാലേ മൂന്നാറിൽ നിന്ന് ദുരന്ത സ്ഥലത്തെത്തി അതിവേഗം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാവൂ.

ഇപ്പോൾ നടക്കുന്ന തെരച്ചിലുകളിൽ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറയുന്നു. ഇതുവരെ 12  പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അഞ്ചുപേരെ കോലഞ്ചേരി ആശുപത്രിയിലേക്കു കൊണ്ടുപോയി. വഴയിൽ പലയിടത്തും മണ്ണിടിഞ്ഞു കിടക്കുന്നത് ആംബുലൻസുകൾക്ക് എത്താൻ പ്രയാസം സൃഷ്ടിക്കുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം തുടങ്ങാൻ തന്നെ ബുദ്ധിമുട്ടായിരുന്നു.

ദുരന്ത നിവാരണ സേനയിലെ അമ്പതു പേർ ഇവിടേക്കു പുറപ്പെട്ടിട്ടുണ്ട്. കൂടുതൽ മെഡിക്കൽ സംഘങ്ങളും ആരോഗ്യ പ്രവർത്തകരും അഗ്നിശമന സേനാ വിഭാഗങ്ങളും രാജമലയിൽ എത്തുമെന്നും അധികൃതർ. പരുക്കേറ്റവർക്ക് ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. പരുക്കേറ്റവരെ പുറത്തെടുക്കുമ്പോൾ റോഡ് മാർഗം കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ എയർലിഫ്റ്റിങ്ങിനെക്കുറിച്ചും ചിന്തിച്ചു അധികൃതർ. എന്നാൽ, ഇപ്പോഴത്തെ കാലാവസ്ഥയിൽ എയർ ലിഫ്റ്റിങ്ങും ദുഷ്കരമാണെന്നാണു പറയുന്നത്.

ഇന്നലെ രാത്രിയാണ് പെട്ടിമുടിയിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കു മേൽ മുകളിൽ നിന്നു മലയിടിഞ്ഞു വീണത്. കൂറ്റൻ കല്ലുകളും വന്നു പതിച്ചു. ലയങ്ങൾ ഉണ്ടായിരുന്ന പ്രദേശം അപ്പാടെ തകർന്നു തരിപ്പണമായി. 83 പേർ ഈ മേഖലയിൽ താമസിച്ചിരുന്നു എന്നാണു പറയുന്നത്. മൂന്നു കിലോമീറ്ററിലേറെ മുകളിൽ നിന്നാണു മലയിടിഞ്ഞു വന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രാത്രി കനത്ത മഴയായതുകൊണ്ട് സമീപ പ്രദേശത്തുള്ളവരൊന്നും സംഭവം അറിഞ്ഞില്ല. രാവിലെ ഫാക്റ്ററിയിലെ ജോലിക്കാർ എത്തിയപ്പോഴാണ് ലയങ്ങൾ മണ്ണിനിടയിലായത് അറിയുന്നതെന്നു പറയുന്നു. എസ്റ്റേറ്റ് തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

പേമാരിയില്വിറച്ച് ഹൈറേഞ്ച്

 ഇന്ന് രാവിലെ വരെ  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ്. പീരുമേട്ടില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ഓട്ടമാറ്റിക് മഴമാപിനിയില്‍ ഏകദേശം 30 സെന്റീമീറ്റര്‍ (300 മില്ലീമീറ്റര്‍) മഴ രേഖപ്പെടുത്തി. ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലുണ്ടാക്കിയത് ഈ  കനത്ത മഴയെന്നു കാലാവസ്ഥാ കണക്കുകളില്‍നിന്നു വ്യക്തം. മൂന്നാറില്‍ 23 സെ.മീ.യാണ് ഒറ്റരാത്രി കൊണ്ടു പെയ്തിറങ്ങിയത്.

വയനാട്ടിലും  മണ്ണിടിച്ചില്

ഇടുക്കി കഴിഞ്ഞാല്‍ ഏറ്റവുമധികം മഴ പെയ്തിറങ്ങിയത് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം പരിസരത്താണെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ . ഒറ്റരാത്രി കൊണ്ട് ഇവിടെ പെയ്തത് 27.6 സെ.മീ.യാണ് (276 മില്ലീമീറ്റര്‍).

Share via
Copy link
Powered by Social Snap