കൊവിഡ് രോഗിയുടെ മൃതദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും മാറ്റിയില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജില് പ്രതിഷേധം

തിരുവനന്തപുരംതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടും മാറ്റിയില്ലെന്ന് പരാതി. ഇന്ന് പുലര്‍ച്ചേ അഞ്ചരയോടെയാണ് കൊവിഡ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വാര്‍ഡിലെ മറ്റ് രോഗികള്‍ വിവരം അധികൃതരെ അറിയിച്ചെങ്കിലും മൃതദേഹം പൊതിഞ്ഞ് വാര്‍ഡില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

അഞ്ചാം വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. മൃതദേഹം മാറ്റാതെ ഭക്ഷണം വിളമ്പിയതിൽ മറ്റ് രോഗികള്‍ പ്രതിഷേധിച്ചു. ഭക്ഷണം കഴിക്കാതെയാണ് രോഗികള്‍ പ്രതിഷേധം അറിയിച്ചത്. മരണം നടന്നാലും ഇല്ലെങ്കിലും രോഗികള്‍ക്ക് കൃത്യസമയത്ത് ഭക്ഷണം എന്നാണ് നിര്‍ദ്ദേശമെന്നാണ് മെഡിക്കല്‍ സൂപ്രണ്ടിന്‍റെ വിശദീകരണം. അതേസമയം, സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു. രോഗികളുടെ പ്രതിഷേധത്തെ തുടർന്ന് മൃതദേഹം മാറ്റി.

Share via
Copy link
Powered by Social Snap