കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ

കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ. തീക്കോയി മംഗളഗിരിയിൽ 36 ഏക്കറിലാണ് മണ്ണിടിച്ചിലുണ്ടായത്. ആൾത്താമസമില്ലാത്ത മേഖലയായതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.അതേസമയം, പാലക്കാട് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും ശക്തമായ മഴ തുടരുകയാണ്. പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
Share via
Copy link
Powered by Social Snap