കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടു വനിതാ പിജി ഡോക്ടർമാർ ഉൾപ്പെടെ 29 പേർക്കു കൂടി കൊവിഡ്

കോട്ടയം:  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ടു വനിതാ പിജി ഡോക്ടർമാർ ഉൾപ്പെടെ 29 പേർക്കു കൂടി കൊവിഡ്. 28 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഒമ്പതു പേർ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേർ വീതവും മാടപ്പള്ളി, തിരുവഞ്ചൂർ പഞ്ചായത്തുകളിലെ രണ്ടു പേർ വീതവും രോഗബാധിതരായി.ജില്ലയിൽ 49 പേർ രോഗമുക്തരായി. 541 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.ഇതുവരെ ആകെ 1106 പേർക്കു രോഗം ബാധിച്ചു. 564 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവർ.

Share via
Copy link
Powered by Social Snap