കോട്ടയത്ത് കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ച 59 പേർക്കെതിരെ കേസെടുത്തു

കോട്ടയം : കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ച 59 പേർക്കെതിരെ കോട്ടയത്ത്  കേസെടുത്തു. പൊതു സ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കാതിരുന്നവർക്കും സാമൂഹിക അകലം പാലിക്കാതിരുന്നവർക്കും പൊതു സ്ഥലത്ത് തുപ്പിയവർക്കുമെതിരെയാണ് നടപടി. ഈ മൂന്നു നിയമലംഘനങ്ങൾക്കും 200 രൂപ വീതമാണ് പിഴ.

സന്ദർശകരുടെ പേരുവിവരങ്ങളും മൊബൈൽ നമ്പരും രേഖപ്പെടുത്തി സൂക്ഷിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. നിലവിലെ സർക്കാർ നിർദേശം ലംഘിച്ച് പൊതു, സ്വകാര്യ ഗതാഗതം നടത്തിയാൽ രണ്ടായിരം രൂപയും നിയമവിരുദ്ധമായി ഇതര സംസ്ഥാന ഗതാഗതം നടത്തിയാൽ അയ്യായിരം രൂപയും പിഴ ഈടാക്കും. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടർ  വ്യക്തമാക്കി.

Share via
Copy link
Powered by Social Snap