കോഴിക്കോട്ജില്ലയില് ഇന്ന് 561 പോസിറ്റീവ് കേസുകള്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 561 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടു  പേര്‍ക്കുമാണ് പോസിറ്റീവായത്. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്.4202 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു  ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 599 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Share via
Copy link
Powered by Social Snap