കോഴിക്കോട്ടും സ്വര്ണവേട്ട: 3.2 കിലോഗ്രാം സ്വര്ണവും പതിനേഴരലക്ഷം രൂപയുംപിടിച്ചു

കോഴിക്കോട്: തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടികൂടിയവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലും ഡി.ആര്‍.ഐ. പരിശോധന നടത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നടന്ന റെയ്ഡില്‍ 3.2 കിലോ സ്വര്‍ണവും പതിനേഴരലക്ഷം രൂപയും പിടിച്ചെടുത്തു.

ബാലുശ്ശേരിയിലെ സഹാറ ജൂവലറിയിലും ഉടമ ബഷീറിന്റെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. ഇവിടെനിന്ന് സ്വര്‍ണം ഉരുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളടക്കം ഒട്ടേറെ രേഖകളും പണവും ഡി.ആര്‍.ഐ. പിടികൂടി. ഇയാളെ ഡി.ആര്‍.ഐ. കസ്റ്റഡിയിലെടുത്തു. രാവിലെ അഞ്ചിന് തുടങ്ങിയ പരിശോധന രാത്രി ഏഴിനാണ് അവസാനിച്ചത്. പാലാഴിയില്‍ നടത്തിയ പരിശോധനയിലും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. എറണാകുളം, കോഴിക്കോട് ഡി.ആര്‍.ഐ.യുടെ യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published.