കോഴിക്കോട് എക്സൈസ് റെയ്ഡ്: നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കോഴിക്കോട്: കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്‍റ്  ആന്‍റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ ജില്ലയിൽ വിവിധയിടങ്ങളിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം  സൗത്ത് കൊടുവള്ളി, തല പെരുമണ്ണ എന്നീ ഭാഗങ്ങളിൽ  നടത്തിയ പരിശോധനയിലാണ് 14.4 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

സൗത്ത് കൊടുവള്ളി കാഞ്ഞിരത്തും പൊയിൽ അബ്ദുറഹിമാനിൽ നിന്നുമാണ് കൊടുവള്ളിയിൽ പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇവരിൽ നിന്നും കോട്പ നിയമപ്രകാരം കേസെടുത്ത് പിഴ ഈടാക്കി. പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അനിൽ, സൈമൺ എന്നിവരുണ്ടായിരുന്നു. 

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ വ്യാജവാറ്റും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിനായി വരും ദിവസങ്ങളിലും ശക്തമായ പ്രവർത്തനങ്ങൾക്കാണ് എക്സൈസ് സംഘം പദ്ധതിയിട്ടിരിക്കുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap