കോഴിക്കോട് തൂങ്ങിമരിച്ച ആള്ക്ക് കോവിഡ്; 7 പൊലീസ് ഉദ്യോഗസ്ഥര് ക്വാറന്റൈനില്

കോഴിക്കോട് രണ്ട് ദിവസം മുമ്പ് തൂങ്ങിമരിച്ച ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളയില്‍ സ്വദേശി കൃഷ്ണനാണ് കോവിഡ് സ്ഥിരീകരിച്ചത്. കൃഷ്ണന്‍റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ രണ്ട് സിഐമാര്‍ ഉള്‍പ്പെടെ വെള്ളയില്‍ സ്റ്റേഷനിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പോകും.

കുടുംബപ്രശ്നങ്ങള്‍ കാരണമാണ് 68കാരനായ കൃഷ്ണന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മുന്‍പായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്ന് ഫലം ലഭിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായി.

കൃഷ്ണന്‍ ജോലി ചെയ്തിരുന്ന അപാര്‍ട്മെന്‍റിലെ എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരും ക്വാറന്‍റൈനില്‍ പോകണ്ടിവരുമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

Share via
Copy link
Powered by Social Snap