കോഴിക്കോട് 10 വയസ്സുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾ പിടിയിൽ

കോഴിക്കോട്: പത്തുവയസ്സുകാരിയെ കൂട്ടുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് വെള്ളയിലാണ് പത്തു വയസ്സുകാരിയെ കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ചത്. തീരപ്രദേശത്തെ ഒരു കോളനിയിൽ മൂന്നു മാസം മുൻപാണ് സംഭവം നടന്നത്. രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം കൂട്ടുകാർ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം പറഞ്ഞെങ്കിലും രക്ഷിതാക്കൾ കാര്യമാക്കിയില്ല.

മൂന്നു ദിവസം മുൻപ് വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിൽ വിഷയം വീണ്ടും ഉയർന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പോലീസിൽ വിവരമറിയിക്കുന്നതും. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പീഡനം നടന്നതായി വ്യക്തമാവുകയും വീട്ടുകാരിൽ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം തുടങ്ങുകയുമായിരുന്നു. 11, 12 വയസ്സുകാരാണ് പിടിയിലായ പ്രതികൾ. പ്രതികളായ കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുവൈനൽ കോടതിയിൽ ഹാജരാക്കി. കോഴിക്കോട് സിറ്റി അസിസ്റ്റൻറ് കമ്മീഷണർ പി. ബിജുരാജിനാണ് കേസ്

Share via
Copy link
Powered by Social Snap