കോൺഗ്രസ് വനിതാ നേതാവിന്റെ വീട് അടിച്ച് തകർത്തത് മകനെന്ന് പൊലീസ്

കെ.പി.സി.സി അംഗം ലീനയുടെ മുട്ടത്തറയിലെ വീട് അടിച്ചുതകർത്തത് മകനെന്ന് പൊലീസ്. മകൻ നിഖില്‍ കൃഷ്ണയും സുഹൃത്തും ചേർന്നാണ് വീട് അടിച്ച തകർത്തത്. നിഖിലിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. സി.പി.എം പ്രവർത്തകർ വീട് അടിച്ച് തകർത്തെന്നായിരുന്നു ആരോപണം.

കഴിഞ്ഞ ദിവസവം പുലര്‍ച്ചെ രണ്ടേകാലോടെ ബൈക്കിലെത്തിയ സംഘം വീട് തകര്‍ക്കുകയായിരുന്നു. ജനല്‍ചില്ലുകള്‍ പൂര്‍ണമായി അടിച്ച് തകര്‍ത്തു. അക്രമത്തിന് ശേഷം ഒരാള്‍ ഓടിപ്പോയെന്നും സിപിഎം പാര്‍ട്ടി ഓഫീസിന്റെ ഭാഗത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്നത് കണ്ടെന്നുമായിരുന്നു ലീനയുടെ പ്രതികരണം.

വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വനിതാ നേതാവിന്റെ വീടിന് നേരെയുള്ള ആക്രമണവുമെന്നാണായിരുന്നു കോൺ​ഗ്രസ് നേതാക്കളുടെ ആരോപണം.

.

Share via
Copy link
Powered by Social Snap