ക്രിസമസ് അവധിക്ക് വീട്ടിലേക്ക് വരവേ ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു

അമ്പലപ്പുഴ: ക്രിസ്മസ് അവധിക്ക് വീട്ടിലേക്ക് വരുന്ന വഴി വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ മന്ത്രമൂര്‍ത്തി പുരയിടത്തില്‍ സുരേഷ് (50) ആണ് മരിച്ചത്. കെഎസ്ഇബി ഇടപ്പള്ളി സെക്ഷനില്‍ ജോലി ചെയ്യുന്ന സുരേഷ് അവധിക്ക് വീട്ടിലേയ്ക്ക് വരുവാന്‍ തയാറെടുക്കേ ഇടപ്പള്ളിയില്‍ വ്യാഴാഴ്ച വൈകീട്ട് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share via
Copy link
Powered by Social Snap