ക്ലാസ് പുനരാംഭിക്കണമെന്ന് നിർദേശം അനുസരിച്ചില്ല :പ്രിൻസിപ്പലിനും മാനേജർക്കും അറസ്റ്റ്

കണ്ണൂർ :അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയും മാനേജരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്.  മെഡിക്കല്‍ പി ജി ക്ലാസുകള്‍ പുനരാരംഭിക്കണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് 12 വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ  നടപടി. 7 മാസമായി പി ജി വിദ്യാര്‍ഥികളുടെ പഠനം നിലച്ച സ്ഥിതിയിലാണ്. ഇരുവരോടും നേരിട്ട് കോടതിയില്‍ നേരിട്ട് ഹാജാരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ലംഘിച്ചതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്

Share via
Copy link
Powered by Social Snap