ക്വാറന്റൈന് ലംഘിച്ച പൊലീസുകാരന് സസ്പെൻഷൻ; ക്വാറന്റൈന് കെട്ടിടത്തില് സൗകര്യമില്ലെന്ന് പൊലീസുകാർ

തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ ക്വാറന്റൈന്‍ ലംഘിച്ച പൊലീസുകാരന് സസ്‌പെൻഷൻ. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനെയാണ് ക്വാറന്റൈന്‍ ലംഘിച്ചെന്ന് പറഞ്ഞ് സസ്പെൻഡ് ചെയ്തത്. കുളിമുറിയുടെ ശോചനീയാവസ്ഥയും എണ്ണക്കുറവും കാരണം കുളിക്കാനായി ബിൽഡിങിന്റെ രണ്ടാം നിലയിൽ ഉള്ള ശുചിമുറിയിലേക്ക് പോയപ്പോഴാണ് അസിസ്റ്റന്റ് കമാൻഡന്‍റ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ എസ്.എ.പി ക്യാമ്പിലെ ക്വാറന്റൈന്‍ കേന്ദ്രമാക്കിയ ബാരക്കിൽ അടിസ്ഥാന സൗകര്യമില്ലെന്ന് പൊലീസുകാർ പറഞ്ഞു. നിലവില്‍ കെട്ടിടം പൂർണമായും കോവിഡ് ക്വാറന്റൈന്‍ കേന്ദ്രമാണ്. കുളിയ്ക്കാനായി പോകുന്ന നേരം മാസ്‌ക് ധരിച്ചിരുന്നില്ല എന്ന കാരണം പറഞ്ഞാണ് സസ്പെൻഡ് ചെയ്തതെന്നും പൊലീസുകാർ പറഞ്ഞു.

Share via
Copy link
Powered by Social Snap