ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി.അപകടത്തിൽ സംശയമുണ്ടെന്ന് ട്വീറ്റ്

ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ടാങ്കർ ട്രക്ക് ഇടിച്ചുകയറി. വലിയ അപകടത്തിൽ നിന്നാണ് ഖുശ്‌ബു രക്ഷപെട്ടത് . അപകടത്തിൽ തകർന്ന വാഹനത്തിന്റെ ചിത്രത്രങ്ങൾ ഖുശ്ബു ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.കടലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിലെ മേൽമാവത്തൂരിൽ വച്ചാണ് സംഭവം. ​ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവെ ടാങ്കർ ലോറി വാഹനത്തിൽ ഇടിക്കുകയായിരുന്നു .താൻ സുരക്ഷിതയാണെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു.കാർ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാൻ ഡ്രെെവറെ പോലീസ് ചോദ്യം ചെയ്യുകയാണ്- . ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരും. വേൽ മുരു​ഗൻ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

Share via
Copy link
Powered by Social Snap