ഗണേഷ് കുമാർ എം.എൽ.എയുടെ പിഎ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി

തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ. ബി ഗണേഷ് കുമാർ എം.എൽ.എയുടെ പിഎ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതി നിർദേശ പ്രകാരമാണ് പ്രദീപ് കുമാർ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് മുൻപിൽ ഹാജരായത്.കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രദീപിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

നവംബർ 19 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദേശമുള്ളതിനാൽ കോടതി അനുവാദത്തോടെ മാത്രമേ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ സാധിക്കൂ.നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ തൃക്കണ്ണാട് സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഗണേഷ് കുമാർ എം.എൽ.എയുടെ സഹായി പ്രദീപ് കുമാർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായത്. 

Share via
Copy link
Powered by Social Snap