ഗായിക അനുരാധയുടെ മകൻ അന്തരിച്ചു, തകര്ന്നുപോകുന്നുവെന്ന് വാര്ത്തയറിയിച്ച് ശങ്കര് മഹാദേവൻ

ഗായിക അനുരാധ പൗഡ്‍വാളിന്റെ മകനും സംഗീതഞ്‍ജനുമായ ആദിത്യ പൗഡ്‍വാള്‍ അന്തരിച്ചു. ആദിത്യയുടെ മരണവാര്‍ത്ത ഗായകൻ ശങ്കര്‍ മഹാദേവനായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ആദിത്യയുടെ മരണവാര്‍ത്ത കേട്ട് തകര്‍ന്നുപോയി എന്നാണ് ശങ്കര്‍ മഹാദേവൻ എഴുതിയത്.  ഞങ്ങളുടെ പ്രിയപ്പെട്ട ആദിത്യ പോഡ്‌വാൾ ഇപ്പോൾ ഇല്ല. എത്ര അത്ഭുതകരമായ സംഗീതജ്ഞൻ. നർമ്മബോധമുള്ള മനോഹരമായ മനുഷ്യൻ. ഞങ്ങൾ നിരവധി പ്രോജക്റ്റുകളിൽ സഹകരിച്ചു. ഇതുമായി പൊരുത്തപ്പെടാൻ കഴിയില്ല. അവന്റെ കുടുംബത്തിനായുള്ള പ്രാർത്ഥനകൾ. ലവ് യു ആദിത്യ. നിങ്ങളെ മിസ്സ് ചെയ്യുമെന്നും ശങ്കര്‍ മഹാദേവൻ എഴുതി. കിഡ്‍നി സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ആദിത്യയുടെ മരണം സംഭവിച്ചത് എന്നാണ് വാര്‍ത്ത. 35 വയസ്സായിരുന്നു. ശിവസേന സ്ഥാപക നേതാവായ ബാൽ താക്കറെയുടെ ജീവിതം ആസ്‍പദമാക്കിയ ‘താക്കറെ’ എന്ന ചിത്രത്തിനായി ആദിത്യ  പൗഡ്‍വാള്‍  ഒരുക്കിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Share via
Copy link
Powered by Social Snap