ഗാർഡുകള്ക്കുനേരെ മുളകുപൊടി പ്രയോഗം; രാജസ്ഥാനിൽ 16 പേർ ജയിൽ ചാടി

ജയ്പൂർ ∙ ഗാർഡുമാരുടെ കണ്ണിൽ മുളകുപൊടി വിതറി 16 വിചാരണത്തടവുകാർ രാജസ്ഥാനിൽ ജയിൽ ചാടി. ജോധ്പൂർ ജില്ലയിലെ ഫലോദി സബ് ജയിലിലാണു സംഭവം. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞു സെല്ലിലേക്കു മടങ്ങും വഴി ഇവർ ആദ്യം മുളുകുപൊടി കണ്ണിലെറിയുകയും പിന്നീടു ജയിൽ വാർഡന്മാരെ ആക്രമിക്കുകയുമായിരുന്നു.

ജയിൽ ചാടിയവർ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലായവരാണ്. മൂന്നു പേർ ബിഹാറികളും മറ്റുള്ളവർ ജോധ്പൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുമാണ്. ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാരിന്റെ പരാജയമാണു സംഭവത്തിലൂടെ വ്യക്തമായിരിക്കുന്നതെന്നു കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് കുറ്റപ്പെടുത്തി.

Share via
Copy link
Powered by Social Snap