ഗിനിയയിൽ കർഫ്യൂ പ്രഖ്യാപിച്ചു

കൊണാക്രി: വി​മ​ത സൈ​നി​ക​ര്‍ അ​ട്ടി​മ​റി​യി​ലൂ​ടെ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഗി​നി​യി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തുവ​രെ രാജ്യ​ത്ത് ക​ര്‍​ഫ്യൂ നി​ല​നി​ല്‍​ക്കു​മെ​ന്നും വി​മ​ത​ര്‍ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്കും മ​റ്റ് സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​ക​രം ത​ങ്ങ​ള്‍ സൈ​നി​ക​രെ നി​യ​മി​ക്കു​മെ​ന്ന് വി​മ​ത​ര്‍ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഗി​നി​യ​ന്‍ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​ടെ​യും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്നും വിമതർ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ഗി​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ല്‍​ഫ കോ​ണ്ട​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തതായും സ​ര്‍​ക്കാ​രി​നെ പി​രി​ച്ചു വി​ട്ടു​വെ​ന്നും വി​മ​ത​ര്‍ പ​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ക​ര, വ്യോ​മ അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചു​വെ​ന്ന് വി​മ​ത​ര്‍ അറിയിച്ചു.

Share via
Copy link
Powered by Social Snap