ഗുണ്ടാക്കുടിപ്പക; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: വർക്കലയിൽ ഗുണ്ടാ കുടിപകയുടെ ഭാഗമായി യുവാവിനെ മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമം. വർക്കല വെട്ടൂർ ചുമട്താങ്ങി ജംഗ്ഷന് സമീപം ബൈക്കിൽ സഞ്ചരിച്ച ആസാദ് (32) എന്ന യുവാവിനെ ആണ് ബുള്ളറ്റിൽ എത്തിയ സഹോദരങ്ങൾ ആയ ഷൈജുവും മാഹിനും വാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. 

മുൻവൈരാഗ്യവും കുടിപ്പകയുമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം. മാസങ്ങൾക്ക് മുൻപ് ഷൈജുവിനെ ആസാദ് വെട്ടി പരിക്കേല്പിച്ചിരുന്നു. ഇതിന് പകരം വീട്ടാൻ ആണ് സഹോദരൻ ആയ മാഹിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. 12 ഓളം വെട്ടുകൾ ആണ് ആസാദിന്റെ ശരീരത്തിൽ ഉള്ളത്. 

ഗുരുതര പരിക്കുകളോടെ യുവാവിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസാദിന്റെയും ദൃക്‌സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഷൈജു, മാഹിൻ എന്നിവർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. വർക്കല ഡിവൈഎസ്പി ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടും എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

Share via
Copy link
Powered by Social Snap