ചന്ദ്രയാൻ-2 ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാഹു​ൽ ഗാ​ന്ധി. ച​ന്ദ്ര​യാ​ൻ-2 പ​ദ്ധ​തി​ക്കാ​യു​ള്ള ശാ​സ്ത്ര​ജ്ഞ​രു​ടെ പ്ര​യത്നവും ആത്മസമർപ്പണവും ഉത്സാഹവും ഓരോ ഇന്ത്യക്കാരനും പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണെ​ന്ന് രാ​ഹു​ൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി.

നേ​ര​ത്തെ രാ​ഷ്ട്ര​പ​തി റാംനാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ശാ​സ്ത്ര​ജ്ഞ​ർ അ​സാ​മാ​ന്യ ധൈ​ര്യ​വും സ​മ​ർ​പ്പ​ണ​വും പ്ര​ക​ടി​പ്പി​ച്ചെ​ന്നും ഐ​എ​സ്ആ​ർ​ഒ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്നു​മാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി​യു​ടെ ട്വീ​റ്റ്.

രാ​ജ്യം നി​ങ്ങ​ളെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഇ​തു​വ​രെ നാം ​കൈ​വ​രി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും ഇ​തി​നു​ശേ​ഷ​മു​ണ്ടാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap