ചമ്പക്കര മാർക്കറ്റ് നാളെ തുറക്കും; എറണാകുളത്തെ മാർക്കറ്റുകളിൽ കർശന നിയന്ത്രണം

  • ചമ്പക്കര മാർക്കറ്റ് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രവർത്തനം. പുലർച്ചെ രണ്ട് മുതൽ 6 മണി വരെ മൊത്തക്കച്ചവടക്കാർക്ക് മാത്രമാകും പ്രവേശനം. 6 മണി മുതൽ 9 വരെ ചില്ലറകച്ചവടം നടത്താം. ഒരു സമയം 50 പേർ മാത്രമേ മാർക്കറ്റിൽ പ്രവേശനമുള്ളു. അരമണിക്കൂർ വീതം മുൻകൂട്ടി നിശ്ചയിച് പാസ് മുഖേനെയാണ് പ്രവേശനം. സാമൂഹ്യ അകലം പാലിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചമ്പക്കര മാർക്കറ്റ് അടച്ചത്.അതേസമയം, എറണാകുളം ജില്ലയിലെ മാർക്കറ്റുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. മാർക്കറ്റിൽ പൊലീസും ആരോഗ്യ വകുപ്പും പരിശോധന നടത്തും. കടവന്ത്ര മാർക്കറ്റിലും പരിശോധന ശക്തമാക്കി. സാമൂഹ്യ അകലം പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.അതിനിടെ പള്ളിപ്പുറത്തെ മുനമ്പം ഹാർബറും മാർക്കറ്റും ഇന്ന് അടയ്ക്കും. പള്ളിപ്പുറം പഞ്ചായത്തിലെ മൂന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
Share via
Copy link
Powered by Social Snap