ചരിത്രനിമിഷത്തിനരികെ ചന്ദ്രയാന്: 109 കിമി പരിധിയിലുള്ള ഭ്രമണപഥത്തിൽ ‘വിക്രം’

ബെംഗളൂരു ∙ ചന്ദ്രയാൻ 2ന്റെ ഓർബിറ്ററിൽനിന്നു വേർപെടുത്തിയതിനു പിന്നാലെ ‘വിക്രം’ ലാൻഡറിനെ ചന്ദ്രന്റെ 109 കിലോമീറ്റർ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 8.50ന് ആരംഭിച്ച് നാലു സെക്കൻഡുകൾക്കൊണ്ടാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. ഇതിനായി ഇതിലെ ദ്രവീകൃത എൻജിൻ ആദ്യമായി പ്രവർത്തിപ്പിച്ചു.

ബുധനാഴ്ച പുലർച്ചെ മൂന്നിനും നാലിനുമിടയ്ക്കു ഭ്രമണപഥം വീണ്ടും താഴ്ത്തി ചന്ദ്രന്റെ 36 കിലോമീറ്റർ അടുത്തെത്തിക്കും. ഈ ഭ്രമണപഥത്തിൽ നിന്നാകും ‘വിക്രം’  ശനിയാഴ്ച പുലർച്ചെ 1.55ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുക. ഈ ഘട്ടത്തിലെ 15 മിനിറ്റാണ് ഏറ്റവും നിർണായകം.

‘വിക്രം’ ബുധനാഴ്ച മുതൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ സൂക്ഷ്മചിത്രങ്ങൾ പകർത്തി കൈമാറും. ലാൻഡിങ്ങിനുള്ള കൃത്യം സ്ഥലം നിശ്ചയിക്കുക ഇതിന്റെ അടിസ്ഥാനത്തിലാകും. മാൻസിനസ് സി, സിംപേലിയസ് എൻ എന്നീ ഗർത്തങ്ങൾക്കിടയിലെ സമതലപ്രദേശത്ത് ഇറക്കാനാണു ലക്ഷ്യമിടുന്നത്. ഇതു വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് മുൻപ് ഇത് വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്.

പേടകമായ ഓർബിറ്ററിൽനിന്നു ‘വിക്രം’ ലാൻഡറിനെ വേർപെടുത്തുകയെന്ന സങ്കീർണ ദൗത്യം തിങ്കളാഴ്ചയാണ് പൂർത്തിയാക്കിയത്. ഉച്ചയ്ക്ക് 1.15ന് 5 ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തുകയായിരുന്നു. ചന്ദ്രനിൽനിന്ന് ഏറ്റവുമടുത്ത് 119 കിലോമീറ്ററും ഏറ്റവുമകലെ 127 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിൽ എത്തിച്ചശേഷം വിക്രത്തെ സ്വതന്ത്രമാക്കി. അതിനു പിന്നാലെയാണ് ചൊവ്വാഴ്ച വിക്രത്തെ ചന്ദ്രന്റെ 109 കിലോമീറ്റർ

Leave a Reply

Your email address will not be published.