ചാംപ്യൻസ് ബോട്ട് ലീഗ്: ആദ്യ റേസ് 31ന്

കൊ​ച്ചി: കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​ക​ളെ​ത്തു​ട​ര്‍ന്ന് മാ​റ്റി​വ​ച്ച പ്ര​ഥ​മ ചാം​പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി​ബി​എ​ൽ) ആ​ദ്യ റേ​സ് ഓ​ഗ​സ്റ്റ് 31ന് ​ന​ട​ക്കും. നെ​ഹ്രു ട്രോ​ഫി വ​ള്ളം​ക​ളി​ക്കൊ​പ്പ​മാ​ണ് സി​ബി​എ​ല്ലി​ന് ആ​രം​ഭം കു​റി​യ്ക്കു​ക. ഐ​പി​എ​ല്‍ മാ​തൃ​ക​യി​ല്‍ കേ​ര​ള​ത്തി​ലെ പ​ന്ത്ര​ണ്ട് ചു​ണ്ട​ന്‍ വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്കി സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന സി​ബി​എ​ല്ലി​ലെ ശേ​ഷി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ തി​യ​തി ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ടൂ​റി​സം ഡ​യ​റ​ക്റ്റ​ർ പി. ​ബാ​ല കി​ര​ണ്‍ പ​റ​ഞ്ഞു.ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ലാ​ണ് നെ​ഹ്രു ട്രോ​ഫി​ക്കൊ​പ്പം സി​ബി​എ​ല്ലി​ന് കൊ​ടി​യേ​റു​ക. ഒ​മ്പ​തു ടീ​മു​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന സി​ബി​എ​ല്ലി​ൽ ആ​കെ 5.9 കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക. ട്രോ​പ്പി​ക്ക​ല്‍ ടൈ​റ്റ​ന്‍സ് (വി​ല്ലെ​ജ് ബോ​ട്ട് ക്ല​ബ്), ബാ​ക്ക്വാ​ട്ട​ര്‍ നൈ​റ്റ​സ് ( വി​ല്ലെ​ജ് ബോ​ട്ട് ക്ല​ബ്ബ്), ബാ​ക്ക്വാ​ട്ട​ര്‍ നി​ഞ്ച (ബ്ര​ദേ​ഴ്സ് ബോ​ട്ട് ക്ല​ബ്), ബാ​ക്ക് വാ​ട്ട​ര്‍ വാ​രി​യേ​ഴ്സ് (ടൗ​ണ്‍ ബോ​ട്ട് ക്ല​ബ്ബ്), കോ​സ്റ്റ് ഡോ​മി​നേ​റ്റേ​ഴ്സ് (യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ്), മൈ​റ്റി ഓ​ര്‍സ് (എ​ന്‍സി​ഡി​സി), പ്രൈ​ഡ് ചേ​സേ​ഴ്സ് (വേ​മ്പ​നാ​ട് ബോ​ട്ട് ക്ല​ബ്ബ്), റേ​ജിം​ഗ് റോ​വേ​ഴ്സ് (പൊ​ലീ​സ് ബോ​ട്ട് ക്ല​ബ്ബ്), ത​ണ്ട​ര്‍ ഓ​ര്‍സ് (കെ​ബി​സി/ എ​സ്എ​ഫ്ബി​സി) എ​ന്നി​വ​യാ​ണ് ചാം​പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന ടീ​മു​ക​ള്‍. ഓ​രോ മ​ത്സ​ര​ങ്ങ​ളി​ലും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന  വി​ജ​യി​ക​ള്‍ക്ക് യ​ഥാ​ക്ര​മം 5 ല​ക്ഷം, 3 ല​ക്ഷം, 1 ല​ക്ഷം രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ​ന്ത്ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലേ​യും പോ​യി​ന്‍റു​ക​ള്‍ക്ക​നു​സ​രി​ച്ച് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക്  25 ല​ക്ഷം , 15 ല​ക്ഷം, 10 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ സ​മ്മാ​നം കൈ​മാ​റും. ഓ​രോ മ​ത്സ​ര​ത്തി​ലും  എ​ല്ലാ വ​ള്ളം​ക​ളി സം​ഘ​ത്തി​നും നാ​ലു ല​ക്ഷം രൂ​പ വീ​തം ബോ​ണ​സ് ല​ഭി​ക്കും.     ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ട് മ​ണി മു​ത​ല്‍ അ​ഞ്ചു​മ​ണി​വ​രെ ന​ട​ക്കു​ന്ന ജ​ല​മേ​ള ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. സ്റ്റാ​ര്‍ സ്പോ​ര്‍ട്സ് 2, സ്റ്റാ​ര്‍ സ്പോ​ര്‍ട്സ് 2 എ​ച്ച്ഡി, സ്റ്റാ​ര്‍ സ്പോ​ര്‍ട്സ് 1 ത​മി​ഴ്, ഏ​ഷ്യാ​നെ​റ്റ് വേ​ള്‍ഡ് വൈ​ഡ്, ഏ​ഷ്യാ​നെ​റ്റ് പ്ല​സ്, ഹോ​ട്ട്സ്റ്റാ​ര്‍, ഇ​ടി​വി ആ​ന്ധ്ര പ്ര​ദേ​ശ്, ഇ​ടി​വി തെ​ല​ങ്കാ​ന എ​ന്നീ ചാ​ന​ലു​ക​ൾ​ക്കാ​ണ് സം​പ്രേ​ക്ഷ​ണാ​വ​കാ​ശം. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap