ചാക്കോച്ചന് ഇന്ന് 43-ാം പിറന്നാൾ; പുതിയ രണ്ട് ചിത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവിട്ട് താരം

നടൻ കുഞ്ചാക്കോ ബോബന്റെ 43-ാം ജന്മദിനമാണിന്ന്. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ താരത്തിന് ആശംസകൾ നേർന്നിരിക്കുകയാണ്. പിറന്നാൾ ദിനത്തിൽ തന്റെ പുതിയ രണ്ട് ചിത്രങ്ങളുടെ പോസ്റ്ററുകളാണ് ചാക്കോച്ചൻ ആരാധകർക്കായി പുറത്തുവിട്ടിരിക്കുന്നത്. നിഴൽ, മോഹൻകുമാർ ഫാൻസ് എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ജിസ് ജോയ് ആണ് മോഹൻകമാർ ഫാൻസ് സംവിധാനം ചെയ്യുന്നത്. പുതുമുഖം അനാർക്കലി നാസറാണ് ചിത്രത്തിലെ നായിക. ബോബി സഞ്ജയും ജിസ് ജോയിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കൃഷ്ണകുമാർ, ശ്രീനിവാസൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ബേസിൽ ജോസഫ്, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യന്ന ചിത്രമാണ് നിഴൽ. നയൻതാരയാണ് ചിത്രത്തിലെ നായിക. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് എസ്. സഞ്ജീവാണ്.