ചാലിയാര് പുഴയില് ഒഴുക്കില്പ്പെട്ട കോളേജ് അധ്യാപകന് മരിച്ചു

മലപ്പുറം: നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു . നിലമ്പൂര്‍ അമല്‍ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാര്‍ പുഴയില്‍  ഒഴുക്കില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ രക്ഷിക്കാനായില്ല.

നജീബിന്റെ പിതാവിന്റെ സഹോദരനാണ് ഒഴുക്കില്‍പ്പെട്ട രണ്ടാമന്‍. ഇയാളെ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്കിറങ്ങിയത്. എന്നാല്‍ രണ്ട് പേരും ഒഴുക്കില്‍പ്പെട്ടു, സമീപത്തെ പാലത്തിന് മുകളില്‍ നിന്നയാളാണ് രണ്ട് പേര്‍ ഒഴുകി പോകുന്നത് കണ്ട് നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവമരറിയിച്ചത്. രക്ഷപ്പെട്ടയാള്‍ അപകടനില തരണം ചെയ്തു.

Share via
Copy link
Powered by Social Snap