ചിക്കാഗോയിൽ കാറപകടം; ബിജു കിഴക്കേക്കുറ്റിന്റെ മകന് ജെഫിൻ മരിച്ചു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ മകന്‍ ജെഫിൻ കിഴക്കേക്കുറ്റ്‌ കാറപകടത്തിൽ മരിച്ചു. 22 വയസായിരുന്നു.

തിങ്കളാഴ്ച അർധരാത്രി ചിക്കാഗോയിലാണ് അപകടമുണ്ടായത്. ചിക്കാഗോ നഗരത്തിനു സമീപം ഇർവിങ് പാർക്ക് & മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്, ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്.സംസ്കാരം പിന്നീട് ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.

Share via
Copy link
Powered by Social Snap