ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി കാലാവധി 5 വരെ നീട്ടി

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ പി. ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി  കാലാവധി സെപ്റ്റംബർ 5 വരെ സുപ്രീംകോടതി നീട്ടി. കസ്റ്റഡി കാലാവധി തീരുന്നതു വരെ ഇടക്കാല ജാമ്യാപേക്ഷയുമായി മുന്നോട്ടു പോകരുതെന്നും ചിദംബരത്തിന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. ഇടക്കാലജാമ്യം ആവശ്യപ്പെട്ട് ചിദംബരം ഇന്നലെ വിചാരണ കോടതിയെ സമീപിച്ചിരുന്നു. 

ജസ്റ്റിസ് ആർ. ഭാനുമതി, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. വിചാരണ കോടതിയുടെ അധികാരത്തിൽ കൈകടത്താൻ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഓഗസ്റ്റ് 21നു രാത്രിയാണ് അതിനാടകീയമായി ചിദംബരം അറസ്റ്റിലായത്. വിചാരണ കോടതി ന‍ൽകിയ ജാമ്യമില്ലാ വാറന്റും റിമാൻഡ് ഉത്തരവുകളും ചോദ്യം ചെയ്ത് ചിദംബരം നൽകിയ ഹർജികൾ സുപ്രീം കോടതി പരിഗണിച്ചിരുന്നു.

അതേസമയം, എയർസെൽ – മാക്സിസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) റജിസ്റ്റർ ചെയ്ത കേസുകളിൽ പി.ചിദംബരവും മകൻ കാർത്തിയും നൽകിയ മുൻകൂർ ജാമ്യഹർജികളിൽ പ്രത്യേക കോടതി വ്യാഴാഴ്ച വിധി പറയും

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap