ചില കല്ലുകൾ തിളങ്ങും; അതും വ്യാജൻ തന്നെ

കോ​ടി​ക​ളു​ടെ പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ൺ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ വ​സ​തി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ ആ​ന​ക്കൊ​മ്പ് മു​ത​ൽ മൈ​സൂ​ർ രാ​ജാ​വി​ന്‍റെ സിം​ഹാ​സ​നം വ​രെ​യു​ള്ള വ​സ്തു​ക്ക​ളെ​ല്ലാം തെ​ളി​യി​ക്കു​ന്ന​ത് പ​ഴ​യ​തെ​ല്ലാം പു​രാ​വ​സ്തു​ക്ക​ള​ല്ല എ​ന്ന​താ​ണ്. 136 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും പു​രാ​ത​ന രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​രോ​ടും കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​ക്ക​ന്മാ​രോ​ടും ഇ​തു​ത​ന്നെ​യാ​ണ് ജ്യോ​ത്സ്യ​ന് പ​റ​യാ​നു​ള്ള​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ നി​യ​മ​പാ​ല​ക​രും ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും പ്ര​ഗ​ൽ​ഭ​രാ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​മെ​ല്ലാം മോ​ൻ​സ​ന്‍റെ വ​ല​യി​ൽ വീ​ണ​ത് കൗ​തു​ക​ത്തോ​ടെ​യാ​ണ് ജ്യോ​ത്സ്യ​ൻ കാ​ണു​ന്ന​ത്. പ​ഴ​മ​ക്കാ​രെ ത​ട്ടി​മാ​റ്റി പു​തു​ത​ല​മു​റ​യെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ഇ​വ​യി​ൽ ഏ​താ​ണ് വ്യാ​ജ​ൻ,​ ഏ​താ​ണ് ത​നി​മ​യു​ള്ള​ത് എ​ന്ന് ക​ണ്ടെ​ത്താ​നും ആ​ർ​ക്കാ​ണ് രാ​ജ്യ​ത്തെ​യും പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ ക​ഴി​യു​ക​യെ​ന്ന് വേ​ണ്ട​വി​ധ​ത്തി​ൽ വി​ല​യി​രു​ത്താ​നും ഇ​വ​ർ​ക്കാ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. കേ​ന്ദ്ര​ത്തി​ലെ കോ​ൺ​ഗ്ര​സ് കു​ടും​ബ നേ​തൃ​ത്വ​ത്തി​ന് ത​ന്‍റെ പ്ര​ധാ​ന പി​ൻ​ഗാ​മി​യു​ടെ ത​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി കി​രീ​ടം അ​ണി​ഞ്ഞു കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം മാ​ത്ര​മേ ഇ​പ്പോ​ഴു​ള്ളൂ. പ​ഴ​യ ത​ല​മു​റ​യെ പാ​ടേ മ​റ​ന്നു പു​തി​യ ത​ല​മു​റ വ​ര​ട്ടെ​യെ​ന്ന് ശ​ബ്ദ​മു​യ​ർ​ത്തു​ന്ന പി​ൻ​ഗാ​മി​ക്കാ​വ​ട്ടെ, പ്രാ​യ​മാ​യ​വ​രു​ടെ പ​ക്വ​ത​യും അ​നു​ഭ​വ​സ​മ്പ​ത്തും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നോ അ​വ​രെ കേ​ൾ​ക്കാ​നോ, കാ​ണാ​നോ തീ​രെ സ​മ​യ​മി​ല്ല.

മോ​ൻ​സ​ന്‍റെ വീ​ട്ടി​ലെ പു​രാ​വ​സ്തു​ക്ക​ൾ ക​ണ്ട് അ​ത് ഒ​റി​ജി​ന​ൽ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ​ര​മാ​ധി​കാ​രി​ക്ക് എ​വി​ടെ​യാ​ണ് തെ​റ്റ് പ​റ്റി​യ​ത്. യു​വ​ത്വം ന​ൽ​കു​ന്ന അ​പൂ​ർ​വ ക​ല്ലു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ഇ​പ്പോ​ഴെ​ങ്കി​ലും മ​ന​സ്സി​ലാ​ക്കി​യാ​ൽ ന​ന്ന്.  പ​ഴ​യ​ത് ആ​യാ​ലും പു​തി​യ​ത് ആ​യാ​ലും വ്യാ​ജ​ൻ, വ്യാ​ജ​ൻ ത​ന്നെ​യാ​ണ്. ഏ​താ​ണ് വ്യാ​ജ​ൻ ഏ​താ​ണ് ത​നി​മ​യു​ള്ള​തെ​ന്ന് ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക വൈ​ഭ​വം ത​ന്നെ വേ​ണം. കോ​ൺ​ഗ്ര​സി​ന് പു​തു ശ​ക്തി ന​ൽ​കാ​ൻ വ​ന്ന​വ​ർ​ക്ക് സ്വ​യം ശ​ക്തി​യി​ല്ലാ​തെ ആ​വു​ന്ന​താ​ണ് ഇ​പ്പോ​ൾ ജ്യോ​ത്സ്യ​ൻ കാ​ണു​ന്ന​ത്. തൊ​ടു​ന്ന​തെ​ല്ലാം പൊ​ന്ന​ല്ല എ​ന്ന് പു​തി​യ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​നി​യെ​ങ്കി​ലും മ​ന​സ്സി​ലാ​ക്കി മു​ന്നോ​ട്ടു​പോ​യാ​ൽ അ​ടു​ത്ത പ്രാ​വ​ശ്യം പ്ര​തി​പ​ക്ഷ​ത്തെ​ങ്കി​ലും ഇ​രി​ക്കാ​ൻ പ​റ്റു​മെ​ന്നാ​ണ് ക​വ​ടി പ​റ​യു​ന്ന​ത്.

Share via
Copy link
Powered by Social Snap