“ചുരുളി’ സര്ട്ടിഫൈഡ് പതിപ്പല്ല: സെൻസർ ബോർഡ്

തി​രു​വ​ന​ന്ത​പു​രം: സോ​ണി ലൈ​വ് എ​ന്ന ഒ​ടി​ടി പ്ലാ​റ്റ്ഫോം വ​ഴി പ്ര​ദ​ര്‍ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​വാ​ദ മ​ല​യാ​ളം സി​നി​മ “ചു​രു​ളി’ സ​ര്‍ട്ടി​ഫൈ​ഡ് പ​തി​പ്പ​ല്ലെ​ന്ന് സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഓ​ഫ് ഫി​ലിം സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ (സി​ബി​എ​ഫ്സി) റീ​ജി​യ​ണ​ല്‍ ഓ​ഫി​സ​ര്‍ വി. ​പാ​ര്‍വ​തി അ​റി​യി​ച്ചു. അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ അ​തി​പ്ര​സ​ര​മു​ണ്ടെ​ന്ന് ആ​രോ​പ​ണം നേ​രി​ടു​ന്ന ചി​ത്ര​മാ​ണി​ത്.

ചു​രു​ളി മ​ല​യാ​ളം ഫീ​ച്ച​ര്‍ ഫി​ലി​മി​ന് സി​നി​മ​റ്റോ​ഗ്രാ​ഫ് ആ​ക്ട് 1952, സി​നി​മ​റ്റോ​ഗ്രാ​ഫ് സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ റൂ​ള്‍സ് -1983, ഇ​ന്ത്യാ ഗ​വ​ണ്‍മെ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍ഗ​നി​ര്‍ദ്ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​ക്ക് അ​നു​സൃ​ത​മാ​യി സി​ബി​എ​ഫ്സി മു​തി​ര്‍ന്ന​വ​ര്‍ക്കു​ള്ള എ ​സ​ര്‍ട്ടി​ഫി​ക്ക​റ്റ് ത​ന്നെ​യാ​ണ് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.  മാ​ധ്യ​മ​ങ്ങ​ളി​ലും, വി​ശേ​ഷി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ചു​രു​ളി സി​നി​മ​യു​ടെ സ​ര്‍ട്ടി​ഫി​ക്കേ​ഷ​നെ സം​ബ​ന്ധി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ളും വ​സ്തു​താ​പ​ര​മാ​യി തെ​റ്റാ​യ റി​പ്പോ​ര്‍ട്ടു​ക​ളും വ്യാ​പ​ക​മാ​വു​ന്ന​താ​യി ജ​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ച്ച പ​രാ​തി​ക​ളി​ലൂ​ടെ ബോ​ധ്യ​പ്പെ​ട്ട​താ​യും റീ​ജി​യ​ണ​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Share via
Copy link
Powered by Social Snap