ചുവപ്പഴകിൽ പ്രയാഗ മാർട്ടിൻ; ചിത്രമേറ്റെടുത്ത് സോഷ്യൽ മീഡിയ

കൈ നിറയെ ചിത്രങ്ങളാണിപ്പോൾ നടി പ്രയാഗ മാർട്ടിന്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. പിന്നീട് ഒരേ മുഖം, ഫുക്രി, രാമലീല, പോക്കിരി സൈമൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലും പ്രയാഗയെത്തി. ഇപ്പോഴിത പ്രയാഗയുടെ ഫോട്ടൊഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പ്രയാഗ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചുവന്ന നിറമുള്ള സാരിയിൽ അതിസുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് കലാഭവന്‍ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ ആണ് പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരി വേഷത്തിലാണ് നടി എത്തിയത്. 

Leave a Reply

Your email address will not be published.