ചുവപ്പിനോട് ഇഷ്ടം കൂടി ഭാവനയും അനുശ്രീയും; ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരാണ് ഭാവനയും അനുശ്രീയും. മലയാള സിനിമയിൽ കാണാറില്ലെങ്കിലും കൈ നിറയെ ചിത്രങ്ങളുമായി തമിഴിലും തെലുങ്കിലും  സജീവമാണ് ഭാവനയിപ്പോൾ. പുത്തൻ ഫോട്ടൊഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കുന്നതിലും മുന്നിലാണ് ഇരുനായികമാരും.

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സിനിമ പ്രേക്ഷകരുടെ മനംകവരാൻ ഇരുവർക്കുമായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇരുവരുടെയും പുതിയ ചിത്രങ്ങളാണ്. ഇത്തവണ ചുവപ്പ്  അണിഞ്ഞാണ് ഭാവനയും അനുശ്രീയുമെത്തിയിരിക്കുന്നത്.

ചുവപ്പ് സൽവാറാണ് ഭാവനയുടെ വേഷം. ചുവപ്പ് സാരിയിൽ നാടൻ ലുക്കിലാണ് അനുശ്രീ എത്തിയിരിക്കുന്നത്. സ്വർണ നിറത്തിലുള്ള മുത്തുകളും ക്രിസ്റ്റലുകളും കൊണ്ട് അലങ്കരിച്ച ഭാവനയുടെ സൽവാർ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

Share via
Copy link
Powered by Social Snap