ചെക്ക് കേസ്: തുഷാറും നാസിലും അജ്മാന് കോടതിയില്; കൂടുതല് തെളിവു നല്കി

ദുബായ്∙ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയും അജ്മാന്‍ കോടതിയില്‍ ഹാജരായി. തുഷാറിനെതിരെ കൂടുതല്‍ തെളിവുകള്‍ നാസില്‍ കോടതിയില്‍ ഹാജരാക്കി. ഒത്തുതീര്‍പ്പ് തുക അപര്യാപ്തമാണെന്ന് നാസില്‍ കോടതിയെ അറിയിച്ചു. അതേസമയം ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. കേസ് നടപടികള്‍ പുരോഗമിക്കുകയാണ്.കേസ് ഒത്തുതീര്‍പ്പാക്കാന്‍ തുഷാര്‍ നടത്തിയ ശ്രമം ഫലം കണ്ടില്ലെന്നാണു സൂചന. കേസില്‍ അറസ്റ്റിലായിരുന്ന ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടലാണ് ജാമ്യ നടപടികള്‍ വേഗത്തിലാക്കിയത്. 10 ലക്ഷം ദിര്‍ഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാല്‍ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിരിക്കുന്നതിനാല്‍ തുഷാറിനു യുഎഇ വിടാനാകില്ല.തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ കേസിലായിരുന്നു അറസ്റ്റ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ 12 വര്‍ഷം മുന്‍പു ദുബായില്‍ പ്രവര്‍ത്തിച്ച ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉപകരാറുകാരനാണ് നാസില്‍ അബ്ദുല്ല. കരാര്‍ ജോലി ചെയ്ത വകയില്‍ 90 ലക്ഷം ദിര്‍ഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. എന്നാല്‍ പരമാവധി 6 ലക്ഷം ദിര്‍ഹത്തിന്റെ കരാറുകള്‍ മാത്രം നല്‍കിയിരുന്ന ഒരാള്‍ക്ക് ഇത്രയും തുക ഇനി നല്‍കാനില്ലെന്നും പണമിടപാടുകള്‍ നേരത്തെ തീര്‍ത്തതാണെന്നും തുഷാര്‍ പറയുന്നു. വസ്തു ഇടപാടിനെന്ന വ്യാജേന ഒരു വനിതയെ ഉപയോഗിച്ചു വിളിച്ചുവരുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ പറഞ്ഞതനുസരിച്ച് 20നു ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ അറസ്റ്റ് ചെയ്ത് അജ്മാന്‍ പൊലീസിനു കൈമാറി. ചര്‍ച്ചകള്‍ക്കു സന്നദ്ധനാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും തുഷാര്‍ വ്യക്തമാക്കി.കരാറിനു രേഖകളുള്ളതാണെന്ന് നാസില്‍ അബ്ദുല്ല അറിയിച്ചു. നാസില്‍ അബ്ദുല്ലയുടെ തൃശൂര്‍ മതിലകം പുതിയകാവിലെ വീട്ടില്‍ പൊലീസ് വിവരശേഖരണത്തിനെത്തി. നാസിലിന്റെ ഉമ്മയും ഉപ്പയും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. നാസിലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു പൊലീസ് മടങ്ങി.

അജ്മാനില്ചെക്ക് കേസ് കര്ശനം

ചെക്ക് കേസ് നടപടികള്‍ കൂടുതല്‍ കര്‍ശനമായതിനാലാണ് നാസില്‍ അജ്മാനില്‍ കേസ് നല്‍കിയതെന്നാണു സൂചന. ദുബായില്‍ ചെക്ക് കേസ് നടപടികള്‍ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണ് യുഎഇയിലെ രീതി. എന്നാല്‍, ഇന്ത്യയില്‍ കോടതിയാണ് അറസ്റ്റിന് നിര്‍ദേശം നല്‍കേണ്ടത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap