ചെമ്പന് വിനോദിന്റെ ഭാര്യ മറിയവും സിനിമയിലേക്ക്

നടന്‍ ചെമ്പന്‍ വിനോദിന്‍റെ ഭാര്യയും സിനിമയിലേക്ക്. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭീമന്‍റെ വഴി’ എന്ന ചിത്രത്തിലാണ് ചെമ്പന്‍റെ ഭാര്യ മറിയം തോമസ് അഭിനയിക്കുന്നത്. ഒരു നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്.

മറിയത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ ചെമ്പന്‍ വിനോദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ട്രെയ്ലറിലും മറിയത്തിന്‍റെ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്തായിരുന്നു ചെമ്പന്‍ വിനോദും മറിയവും വിവാഹിതരായത്. സൈക്കോളജിസ്റ്റാണ് മറിയം.

അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഡിംബറിലാണ് റിലീസ് ചെയ്യുന്നത്. വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിര്‍മ്മല്‍ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭഗത് മാനുവല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

റിമ കല്ലിങ്കല്‍, ആഷിഖ് അബു, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Share via
Copy link
Powered by Social Snap