ചോദ്യം ചെയ്യൽ പൂർത്തിയായി; ജോളിയെ വനിതാ സെല്ലിലേക്ക് മാറ്റി

വടകര: കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. വടകര എസ് പി ഓഫീസിൽ നടന്ന ചോദ്യെ ചെയ്യലിന് ശേഷം ജോളിയെ വനിതാ സെല്ലിലേക്ക് മാറ്റി. തെളിവെടുപ്പ് നാളെ തുടങ്ങാനാണ് സാധ്യത. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു.

റിമാന്റില്‍ കഴിഞ്ഞിരുന്ന മൂന്നു പ്രതികളെയും കോടതി ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യാനാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പത്തു ദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും ആറു ദിവസത്തേക്കാണ് അനുമതി നൽകിയത്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള മൂവരെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. അതിനു ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ വിലയിരുത്തിയാകും ചോദ്യം ചെയ്യല്‍. അറസ്റ്റിലായ മാത്യുവിനും പ്രജുകുമാറിനും കൊലപാതകങ്ങളെക്കുറിച്ച് അറിയാമെന്നാണ് പോലീസ് കരുതുന്നത്. അതേസമയം, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് സംഭവത്തില്‍ എത്രത്തോളം പങ്കുണ്ടെന്നതും കൂടുതല്‍ മൊഴികളും തെളിവുകളും ശേഖരിച്ച് കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap