ഛത്തീസ്ഗഡിലെ മാവോവാദികൾക്കെതിരായ ഓപ്പറേഷൻ മോശമായി ആസൂത്രണം ചെയ്തതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ഛത്തീസ്ഗഡിലെ മാവോവാദികൾക്കെതിരായ ഓപ്പറേഷൻ മോശമായി ആസൂത്രണം ചെയ്തതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബസ്തർ മേഖലയിൽ 22 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയ മാവോവാദി ആക്രമണത്തിൽ ഇന്റലിജൻസ് പരാജയമില്ലെന്ന മുതിർന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ കുൽദീപ് സിംഗിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്റലിജൻസ് പരാജമല്ലെങ്കിൽ പിന്നെ മരണസംഖ്യയിലെ 1 :1 അനുപാതം, അതൊരു മോശമായി ആസൂത്രണം ചെയ്ത ഓപ്പറേഷൻ ആണെന്നാണ് തെളിയിക്കുന്നത്.” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അതേസമയം, മാവോവാദി ആക്രമണത്തില്‍ കാണാതായ ജവാന്‍ മാവോയിസ്റ്റുകളുടെ പിടിയിലെന്ന് സൂചന. ചില പ്രാദേശിക മാധ്യമങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ മാവോയിസ്റ്റുകളില്‍ നിന്ന് ലഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഇക്കാര്യം സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജവാനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടായിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരാണ് മാവോയിസ്റ്റ് ആക്രമണം നടന്ന സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ തിരച്ചില്‍ തുടരുന്നത്.

Share via
Copy link
Powered by Social Snap