ജന്മദിനത്തിൽ അട്ടപ്പാടിയിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി സുരേഷ് ഗോപി എംപി



പാലക്കാട് : ജന്മദിനത്തോട് അനുബന്ധിച്ച് പാലക്കാട് അട്ടപ്പാടിയിലെ വനവാസി ഊരുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി സുരേഷ് ഗോപി എംപി. ഊരുകളിലെ വിദ്യാർഥികൾക്ക് 15 ടിവി നൽകിയാണ് സുരേഷ് ഗോപി പഠന സൗകര്യം ഒരുക്കി കൊടുത്തത്.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ എല്ലായ്പ്പോഴും അകമഴിഞ്ഞ് സഹായിക്കുന്ന സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹി, തന്റെ ജന്മദിനത്തിലും സൽപ്രവർത്തികൾ തുടരുകയാണ്, പാലക്കാട് അട്ടപ്പാടിയിൽ ടിവിയോ സ്മാർട്ട്ഫോണോ ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർഥികൾക്കായി 50 ഇഞ്ചിന്റെ 15 സ്മാർട്ട് ടിവികളാണ് നൽകിയത്. ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷനും, സുരേഷ് ഗോപി ഫാൻസ് അസോസിയേഷനും ചേർന്നാണ് എംപി നൽകിയ ടിവി വനവാസി ഊരുകളിൽ എത്തിച്ചത്.

അംഗൻവാടികൾ, ലൈബ്രറികൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിലേക്കായാണ് ടിവി കൊടുത്തിരിക്കുന്നത്, അതുകൊണ്ടുതന്നെ വൈദ്യുതി പോലും ഇല്ലാതെ വനാന്തരങ്ങളിൽ ജീവിക്കുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ സുരേഷ് ഗോപി എംപി നൽകിയ ടിവി ഉപകാരപ്രദമാവും