ജമ്മു കശ്മീരില് വീണ്ടും ഏറ്റുമുട്ടല്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ത്രാള്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ എറ്റുമുട്ടലാണ് കശ്മീരിൽ നടക്കുന്നത്. ത്രാള്‍ പ്രദേശത്തെ ചേവ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി ജമ്മു കശ്മീര്‍ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചത്. 42 രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.ഇതിനിടെ ഒളിച്ചിരിക്കുന്ന ഭീകരരോട് കീഴടങ്ങാന്‍ സുരക്ഷാ സേന ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടുയുതിര്‍ക്കാന്‍ ആരംഭിച്ചത്.ഇന്ന് രാവിലെയും ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഹന്ദ്ഷിവ ഗ്രാമത്തില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.

Share via
Copy link
Powered by Social Snap