ജവാന്മാര്ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം, മോദിക്ക് 8400 കോടിയുടെ വിമാനം; വീണ്ടും ആഞ്ഞടിച്ച് രാഹുല്

മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. ഇക്കുറി സൈനികരുടെ യാത്രാ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. സൈനിക ട്രക്കിന് അകത്തിരിക്കുന്ന ജവാന്‍മാരുടെ വീഡിയോ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ സൈനികരെ രക്തസാക്ഷികളാകാന്‍ വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. അതേസമയം തന്നെ പ്രധാനമന്ത്രിക്ക് വേണ്ടി 8400 കോടി രൂപയുടെ വിമാനം സര്‍ക്കാര്‍ വാങ്ങുകയും ചെയ്യുന്നു. ഇത് നീതിയാണോ എന്ന് രാഹുല്‍ ചോദിക്കുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷം സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷിത വാഹനങ്ങള്‍ വേണമെന്ന് സി.ആര്‍.പി.എഫ് ആവശ്യപ്പെട്ടിരുന്നു.

”ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ പോലും ആളുകള്‍ സുരക്ഷിരതല്ലാത്ത കാലത്താണ് നമ്മള്‍ ബുള്ളറ്റ് പ്രൂഫല്ലാത്ത വാഹനത്തില്‍ യാത്ര ചെയ്യുന്നത്. അവര്‍ നമ്മുടെ ജീവന്‍ വച്ച് കളിക്കുകയാണ്. നമ്മള്‍ നമ്മുടെ ജീവിതം പാഴാക്കുകയാണ്”രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യൂണിഫോം ധരിച്ച ഒരാള്‍ പറയുന്നു. ഇത് വളരെ കഷ്ടമാണ്.നമുക്കൊരു മോശം വാഹനമാണ് നല്‍കിയിരിക്കുന്നത്. വലിയ ഉദ്യോഗസ്ഥരാകട്ടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ യാത്ര ചെയ്യുന്നു..മറ്റൊരാള്‍ പറയുന്നു. എന്നാല്‍ വീഡിയോ എവിടെ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല.

Share via
Copy link
Powered by Social Snap